നടുവൊടിയാതെ കോട്ടക്കീല്‍ പാലത്തില്‍ കയറാന്‍ വഴിയൊരുങ്ങുന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പട്ടുവം: പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിലെ അപകടതാഴ്ച്ച പരിഹരിക്കാന്‍ ഒന്‍പതരലക്ഷം രൂപ അനുവദിച്ചതാി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു.

പാലത്തിന്റെ രണ്ട് വശങ്ങളിലും റോഡും പാലവും തമ്മില്‍ താഴ്ച്ചയുള്ളതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

ഇരുചക്രവാഹനങ്ങള്‍ നിരവധിതവണ അപകടത്തില്‍ പെടുകയും ചെയ്തിരുന്നു.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷം മറ്റ് പത്ര-ദൃശ്യമാധ്യമങ്ങളും ഇത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.