കെ.പി.നൂറുദ്ദീന്‍ സാഹിബിനെ അനുസ്മരിച്ചു, ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.പി.നൂറുദ്ദീന്‍ സാഹിബിന്റെ ഓര്‍മദിനം സമുചിതമായി ആചരിച്ചു.
തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എം.എന്‍.പൂമംഗലം അധ്യക്ഷത വഹിച്ചു.
ഇ.ടി.രാജീവന്‍, രജനി രമാനന്ദ്, എം.വി.രവീന്ദ്രന്‍, വി.രാഹുല്‍, അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, മാവില പത്മനാഭന്‍, സി.വി.സോമനാഥന്‍ മാസ്റ്റര്‍, കെ.വി.ടി.മുഹമ്മദ് കുഞ്ഞി. പ്രമീള രാജന്‍, കെ.എന്‍. അശ്രഫ്, പി.വി.നാണു എന്നിവര്‍ പ്രസംഗിച്ചു.