കെ.പി.ശശീന്ദ്രന്‍ നിര്യാതനായി-സംസ്‌ക്കാരം നാളെ ചാവശേരി ശ്മശാനത്തില്‍-

കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ഇരിട്ടി കണ്ണാരത്ത് ഹൗസില്‍ കെ.പി. ശശീന്ദ്രന്‍ (48) നിര്യാതനായി.

2005 മുതല്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു.

അവിവാഹിതനാണ്. അച്ഛന്‍: നാരായണന്‍, അമ്മ: പരേതയായ ദേവി. സഹോദരങ്ങള്‍: ശാന്ത, പ്രിയങ്ക, വിനു.മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചാവശ്ശേരി ശ്മശാനത്തില്‍.

കെ.വി. സുമേഷ് എം.എല്‍.എ ജില്ലാ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.