പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍,

സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് പ്രദര്‍ശനത്തില്‍.

സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ്, ഒ.വി.നാരായണന്‍, ഐ.വി.ശിവരാമന്‍, കെ.വി.സന്തോഷ്, കെ.വി.വാസു, കെ.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.