കെ.എസ്.ഇ.ബി ക്യാഷ്‌കൗണ്ടര്‍ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കണം.
തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം വെട്ടിച്ചുരുക്കിയതില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കമമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ് എന്നിവര്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിവേദനം നല്‍കി.