കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍(KSMBAA)തളിപ്പറമ്പ് മേഖലാ സമ്മേളനം.
തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ മേഖലാ സമ്മേളനം തളിപ്പറമ്പ അറഫാത്ത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍
സംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.വേണുഗോപാലന്‍ വിവാഹ ഏജന്റുമാര്‍ക്കും, ബ്യൂറോകളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അംഗീകരിച്ച ഹോളോഗ്രാം പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുക. വിവാഹ ഏജന്റുമാര്‍ക്കും, ബ്യൂറോകളിലെ ജീവനക്കാര്‍ക്കും പ്രത്യേകമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക. വയനാട് ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക. പൊതുവിതരണ മേഖലയിലെ ആവശ്യസാധന ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം അവതരിപ്പിച്ചു.
തളിപ്പറമ്പ് മേഖലാ പ്രസിഡന്റ് പി.വി.കൃഷ്ണന്‍ മെമ്പര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
മേഖലാ ട്രഷറര്‍ യു.ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ.കെ.ജോസഫ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇ.വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് കെ.രാജന്‍, സെക്രട്ടറി, കെ.സി.ദിലീപ്കുമാര്‍, ജോ.സക്രട്ടറി എ.പി.കെ. രാജന്‍, ട്രഷറര്‍ യു. ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി ടി. രാഘവന്‍ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന രക്ഷാധികാരി പി.വി.ഗോപാലന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വിജയന്‍ ബത്തേരി, സംസ്ഥാന ജോ. സെക്രട്ടറിമാരായ ഖാലിദ് കമ്പളക്കാട്, സക്കീന കോഴിക്കോട്, സംസ്ഥാന എക്‌സിക്യുട്ടീവ്് മെമ്പര്‍മാരായ ആയിഷാബി ചേളന്നൂര്‍, ജോയ് മാനന്തവാടി, മനോജ് ബത്തേരി, രമണി എടപ്പാള്‍, ഭാര്‍ഗ്ഗവി ഇരിട്ടി എന്നിവര്‍ പ്രസംഗിച്ചു.
മേഖലാ ജോ: സെക്രട്ടറി ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.രാജന്‍ നന്ദിയും പറഞ്ഞു,