മാര്‍ക്കറ്റ് മലിനജലം: ശാശ്വത പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ മുന്നോട്ടു പോകും:കെ.എസ്.റിയാസ്
തളിപ്പറമ്പ:മാര്‍ക്കറ്റ്-ഗോദ-മെയിന്‍ റോഡ് ഭാഗങ്ങളില്‍ മലിന ജലതോട് രൂപപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ കാലങ്ങളില്‍ തന്നെ മാര്‍ക്കറ്റില്‍ നിന്നും വരുന്ന മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വേണ്ട പദ്ധതികള്‍ രൂപീകരിക്കണമെന്നും റോഡുകളിലും സമീപപ്രദേശങ്ങളിലും മലിനജലം ഒഴുകിയെത്തുന്നത് മറ്റ് പ്രദേശങ്ങളില്‍ നിന്ന് തളിപ്പറമ്പില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേകിച്ച് പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
അധികാരികള്‍ക്ക് ഇതിന് മുമ്പുതന്നെ അസോസിയേഷനും വ്യാപാരികളും രേഖപരമായും നേരിട്ടും പരാതികള്‍ ബോധിപ്പിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നത്.
മലിനജലത്തിന്റെ ദുര്‍ഗന്ധം കൊണ്ടും റോഡുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലവും കാല്‍നട യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അവിടെയുള്ള വ്യാപാരികളും തൊഴിലാളികളും മൂക്ക് പൊത്തിക്കൊണ്ടും വലിയ രീതിയില്‍ അസഹനീയമായ ദുര്‍ഗന്ധം കാരണം ജോലിയെടുക്കാന്‍ പോലും ബുദ്ധിമുട്ടാകുന്നു.
ഈ ഒരവസ്ഥയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ശാശ്വത പരിഹാരം നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ അധികാരികള്‍ക്കു നിവേദനം നല്‍കി. ഇനിയും ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു