കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം.

തളിപ്പറമ്പ്: കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം, 16,780 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.

ഏപ്രില്‍ 11 ന് വൈകുന്നേരം നാലിനും 13ന് രാവിലെ 9 നും ഇടയിലായിരുന്നു കവര്‍ച്ച.

ബി ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍, കോപ്പര്‍ വയറുകള്‍, ടൂള്‍സുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്.

ലാബ് ഇന്ഡസ്‌പെക്ടര്‍ വയനാട് പനമരം നടവയലിലെ കിഴക്കെതുണ്ടത്തില്‍ ബിജു മാത്യുവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.