തൃച്ചംബരം കുലാല സമുദായസംഘം വനിതാസംഗമം.

 

തളിപ്പറമ്പ്: തൃച്ചംബരം കുലാല സമുദായ സംഘത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തുച്ചംബരം ഡ്രിംപാലസ് ഓഡിറ്റേറിയത്തില്‍ വനിതാ സംഗമം നടന്നു.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി ഉദ്ഘാടനം ചെയ്തു.

ഷീബ രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍ ഒ.സുജാത, ബിന്ദു മനോജ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ.സീന കൊമ്പിലത്ത് ക്ലാസെടുത്തു.

ഷിംന മനോജ് നന്ദി പറഞ്ഞു.