റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രം സംഭരിക്കണമെന്ന് കര്‍ഷകസംഘം.

 

പിലാത്തറ:300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രം റബ്ബര്‍ സംഭരിക്കണമെന്ന് കര്‍ഷക സംഘം മാടായി ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിലാത്തറ പാട്യം മന്ദിരത്തില്‍ ജില്ല സെക്രട്ടറി എം.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഒ.വി. നാരായണന്‍, വി.രമേശന്‍, കെ.രമണി, എം.വി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കോമ്പിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച നഷ്ടപരിഹാര തുകയായ 1788 കോടി രൂപ കൃഷിക്കാര്‍ക്ക് തിരിച്ചു നല്‍കണമെന്നും വില സ്ഥിര ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കര്‍ഷക സംഘം ഉപരോധിക്കും.

പിലാത്തറ: 30 ന് കോട്ടയത്ത് എം.ആര്‍.എഫിന്റെയും എറണാകുളം കളമശ്ശേരിയിലെ അപ്പോളോ ടയേഴ്‌സ് ഓഫീസിലേക്കും കര്‍ഷക സംഘം മാര്‍ച്ചും ഉപരോധവും നടത്തുമെന്ന് ജില്ല സെക്രട്ടറി എം.പ്രകാശന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 25 മുതല്‍ 28 വരെ ജില്ലയില്‍ വാഹന പ്രചരണ ജാഥ നടക്കും.