കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് തളിപ്പറമ്പില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.

തളിപ്പറമ്പ്: സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.

ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു.

പി.കെ.സരസ്വതി(കോണ്‍ഗ്രസ്), പി.മുഹമ്മദ് ഇക്ബാല്‍(മുസ്ലിം ലീഗ്), പി.ഗംഗാധരന്‍(ബി.ജെ.പി), എന്‍.വി.കുഞ്ഞിരാമന്‍(ആര്‍.ജെ.ഡി), ടി.എസ്.ജയിംസ് മരുതാനിക്കാട്ട്(കേരളാ കോണ്‍ഗ്രസ്-എം), കെ.മോഹനന്‍(ആര്‍.എസ്.പി), മീത്തല്‍ കരുണാകരന്‍(എന്‍.സി.പി), ഹാഷിം അരിയില്‍(ഐ.എന്‍.എല്‍),

എന്‍.കുഞ്ഞിക്കണ്ണന്‍(സി.എം.പി), തോമസ് വേമ്പേനി(കേരളാ കോണ്‍ഗ്രസ്-ബി), വി.വി.കണ്ണന്‍, കോമത്ത് മുരളീധരന്‍, ടി.വി.നാരായണന്‍ (സി.പി.ഐ), കെ.സന്തോഷ്(സി.പി.എം) എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. നേരത്തെ നഗരത്തില്‍ മൗനജാഥയും നടന്നു.