കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്

പരിയാരം : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (NOHPPCZ) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി (Anti Retroviral Therapy) സെന്ററിലുമായി ഓരോ ഒഴിവുകളാണുള്ളത്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.

തിങ്കളാഴ്ച (17.03.2025) രാവിലെ 11.30 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് എ.ആര്‍.ടി സെന്ററിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ നിയമനം. ബി.എസ്.സി എം.എല്‍.ടി കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍ നേടിയിരിക്കണം. കൂടാതെ എം.എസ് ഓഫീസില്‍ പ്രവൃത്തിപരിചയമുള്‍പ്പടെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കേണ്ടതാണ്.

NOHPPCZ പദ്ധതിക്ക് കീഴിലെ ലാബ്‌ടെക്നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത, ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി കഴിഞ്ഞിരിക്കണം എന്നതാണ്. ബി.എസ്.സി എം.എല്‍.ടി കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് ആറുമാസത്തേയും ഡി.എം.എല്‍.ടി കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയും പ്രവൃത്തി പരിചയം ഉണ്ടായിരിക്കേണ്ടതാണ്. ഈ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയും നൈപുണ്യ പരിശോധനയും ചൊവ്വാഴ്ച 18.03.2025) രാവിലെ 11.30 മണിക്ക് മെഡിക്കല്‍ കോളേജില്‍ നടക്കും. തുടര്‍ന്ന് അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ , മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് മുമ്പ് , അതാത് പദ്ധതിക്ക് കീഴിലെ തസ്തികയുടെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു പകര്‍പ്പും സഹിതം പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങള്‍ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.