തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍.
പുതുതായി നിര്‍മ്മിച്ച ആശുപത്രികെട്ടിടത്തിലെ ലിഫ്റ്റാണ് ജോലി മുടക്കി വിശ്രമിക്കുന്നത്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി കെട്ടിടത്തിലാണ് ഇപ്പോള്‍ മുഴുവന്‍വാര്‍ഡുകളും ഒ.പികളും പ്രവര്‍ത്തിക്കുന്നത്.
വീല്‍ചെയറുകളിലും സ്‌ട്രെക്ച്ചറുകളിലുമായി വാര്‍ഡുകളില്‍ എത്തിേേക്കണ്ട രോഗികളുമായി ജീവനക്കാരും കൂട്ടിരിപ്പുകാരും പെടാപ്പാട് പെടുകയാണ്.
പല ആശുപത്രികളിലെയും പുതിയ ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതമാവുന്നത് ചര്‍ച്ചകളായി മാറിയിരിക്കയാണ്.
ഗുണനിലവാരം കുറഞ്ഞ ലിഫ്റ്റുകളും അനുബന്ധ സംവിധാനങ്ങളും ഉപയോഗിക്കുന്നതാണ് ഇവ പെട്ടെന്ന് തന്നെ പ്രവര്‍ത്തനരഹിതമായി മാറാന്‍ കാരണമെന്ന് പരാതികളുണ്ട്.
ലിഫ്റ്റ് തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
