ഇടിമിന്നലേറ്റ് ശാന്തകുമാരിയുടെയും സരോജിനിയുടെയും തെങ്ങുകള്‍ കത്തി.

തളിപ്പറമ്പ്: രണ്ടിടത്ത് ഇടിമിന്നലില്‍ തെങ്ങുകള്‍ക്ക് തീപിടിച്ചു.

മുയ്യത്തെ മഞ്ഞേരി മാവുപ്പാടി ശാന്തകുമാരിയുടെ തെങ്ങിനും ബക്കളത്ത് കെ.സരേജിനിയുടെ തെങ്ങിനുമാണ് തീപിടിച്ചത്.

ഇന്ന് രാത്രി 9.25 നാണ് സംഭവം നടന്നത്. തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം മുയ്യത്തും

മറ്റൊരു ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസറായ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം ബക്കളത്തും  തീയണച്ചു.

രണ്ടിടത്തും ഒരേസമയത്തുതന്നെ തീപിടിച്ചതിനാല്‍ രണ്ട് യൂണിറ്റുകളാണ് തീ കെടുത്താനായി പോയത്.