അര്‍ഷാദിന്റെ കൊലപാതകത്തില്‍ കേരള മദ്യനിരോധന സമിതി പ്രതിഷേധിച്ചു.

പിലാത്തറ: മയക്കുമരുന്നു വില്‍പ്പനയെ എതിര്‍ത്ത അര്‍ഷാദ് എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തിയതില്‍ കേരള മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ലഭ്യത സര്‍ക്കാര്‍ തടയണമെന്നും കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐ.സി.മേരി, കെ.ജി.വര്‍ഗ്ഗീസ്, ഫെലിക്‌സ് ജോര്‍ജ്, പ്രസന്ന ലോഹിതാക്ഷന്‍, മധു കക്കാട്, സൗമി, ഗീതാ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.