വാഷ് പിടിച്ചെടുത്തു, നശിപ്പിച്ചു.
തളിപ്പറമ്പ്: അറുപത്‌ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പുലിക്കുരുമ്പ, തട്ടുകുന്ന്, മാങ്കുളം, ചെമ്പേരി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിലാണ് മാങ്കുളത്തുവെച്ചാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ 60 ലിറ്റര്‍ വാഷ് കണ്ടെത്തിയത്.
സംഭവത്തില്‍ എക്‌സൈസ് അബ്കാരി കേസെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, എം.കലേഷ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
