ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-

 

Kannur Online News–(Taliparamba Bureau)

തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്.

നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്.

നേരത്തെ തറവാട് വീട് നിലനിന്ന കാലത്ത് പ്രദേശവാസികളില്‍ പലരും ഈ കിണറില്‍ നിന്നാണ് വെള്ളമെടുത്തിരുന്നത്.

ഉടന്‍ ആരംഭിക്കാനിരിക്കുന്ന വാണിജ്യകേന്ദ്രത്തിന്റെ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് കിണര്‍. കിണര്‍ മനോഹരമായി സിമന്റ് തേച്ച് പെയിന്റടിച്ച് ഭംഗിയാക്കിയിട്ടാണ് പൂട്ടിട്ട് പൂട്ടിയിരിക്കുന്നത്.

വികസനത്തിന്റെ ഭാഗമായി തുറന്ന കിണറുകള്‍ മിക്കതും മണ്ണിട്ട് മൂടി പകരം കുഴല്‍കിണര്‍ കുഴിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് കിണര്‍ നിലനിര്‍ത്തിയത് തന്നെ മഹാഭാഗ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വലിയ തുക ചെലവഴിച്ചാണ് കിണറിന് പൂട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.