ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്റ് ടെക്‌നോളജി ദ്വിദിന സഹവാസക്യാമ്പ് നടത്തി.

പരിയാരം: ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ പ്രഥമ ബാച്ചിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.

പട്ടുവം സംസ്‌കൃതി സഹജീവനം ഇക്കോ പാര്‍ക്കില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.

ക്യാമ്പില്‍ പങ്കെടുത്തതിലൂടെ പ്രകൃതിയെ കുറിച്ചും, പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ചും, കണ്ണൂരിന്റെ പൗരാണികത, കൃഷി, സാമൂഹ്യജീവിതം, പൗരബോധം, യോഗ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടാന്‍ സാധിച്ചതായി വിദ്യാര്‍്ത്തികള്‍ പറഞ്ഞു.

വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍, നേതൃത്വ പരിശീലനം, സാഹസിക പ്രകടനങ്ങള്‍ക്കുള്ള അവസരം എന്നിവയും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ അനൂപ് സ്‌കറിയ, കോളേജ് ഡയറക്ടര്‍ രാഖി ജോസഫ്, സഹജീവനം ഡയറക്ടര്‍ ഫാ.രാജേഷ് എസ് ജെ,

ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഷാലു ദേവസ്യ, അദ്ധ്യാപകരായ അനുശ്രീ, വന്ദന, ശീതള്‍, റിനീഷ എന്നിവര്‍ നേതൃത്വം നല്‍കി.