മമ്പറം ദിവാകരനെതിരെ അതിക്രമം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡണ്ട് മമ്പറം ദിവാകരനെ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി.പ്രസാദ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്.

ഇന്നലെ വൈകുന്നേരം ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് വി.സി.പ്രസാദ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ബിജു ഇല്ലത്ത് താഴ, ഷാജി, പെരിങ്ങാടി, സന്ദീപ് കോടിയേരി, ഫൈസല്‍ കടവത്തൂര്‍, പവിത്രന്‍ കടവത്തൂര്‍ തുടങ്ങി ആറ് പേര്‍ക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിട്ടുള്ളത്.

എന്നാല്‍ ഐ.ഡി.കാര്‍ഡ് കൊടുക്കുന്ന ആശുപത്രിയിലെ അഞ്ചാം നിലയില്‍ ദിവാകരന്‍ എത്തി ഐ ഡി കാര്‍ഡ് വാങ്ങുന്നവരെ അകാരണമായി അസഭ്യം പറയുന്നതില്‍ നിന്നും പിന്തിരിക്കാന്‍

ശ്രമിച്ചതാണെന്നും കയ്യേറ്റ ശ്രമം നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്. ഇന്ന് വൈകീട്ട് 5 മണി വരെ മാത്രമാണ് ഐ.ഡി.കാര്‍ഡ് വിതരണം ചെയ്യുന്നത്.