മാതമംഗലം കൂട്ടായ്മ സമാശ്വാസ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഭക്ഷ്യക്കിറ്റ് കൈമാറലും മാതമംഗലത്ത് നടന്നു.

പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു.

രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു.

നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ടി.പി.മഹമൂദ് ഹാജി നിര്‍വഹിച്ചു.

പെരിങ്ങോം ഹാരിസ്, പി.സുനോജ്, കെ.വി. മനീഷ് എന്നിവര്‍ സംസാരിച്ചു.

സ്വാമി കൃഷ്ണാനന്ദഭാരതിയെ മാതമംഗലം കൂട്ടായ്മയുടെ ഉപഹാരം നല്‍കി ആദരിച്ചു.