സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം എം.ഡി.എം.എയുമായി പിടിയില്‍.
പയ്യന്നൂര്‍: സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം എം.ഡി.എം.എയുമായി പിടിയില്‍.
പയ്യന്നൂര്‍ പെരുമ്പ സ്വദേശി ഷഹബാസ്(30) എടാട്ട് സ്വദേശിയായ ഷിജിനാസ്(34) തുരുത്തി സ്വദേശിനിയായ പ്രജിത(30) എന്നിവരാണ് പിടിയിലായത്.
കെ.എല്‍- 59 ഡബ്‌ള്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എം.ഡി.എം.എ വില്‍പ്പനക്കായി പയ്യന്നൂരിലെത്തിയത്.
10.265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.യദുകൃഷണന്‍, ഗ്രേഡ് സബ്ബ് – ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുകേഷ് കല്ലേന്‍, ഷംസുദീന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടി കൂടിയത്.
3 പേരെയും ദേഹപരിശോധന നടത്തിയും കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നുമാണ് എം.ഡി.എം.എ കണ്ടെടുത്തത്.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് വില്‍പ്പനക്കെത്തിച്ച
എം.ഡി.എം.എ പോലീസ് പിടിക്കൂടിയത്.
ലഹരിക്കെതിരെ ശക്തമായ റെയ്ഡുകള്‍ ഇനിയും തുടരുമെന്ന് പോലീസ് അറിയിച്ചു.