ഭാര്യക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിനും ബന്ധുവിനും മര്‍ദ്ദനം-അഞ്ചുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: ഭാര്യക്ക് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീ്‌സ് കേസെടുത്തു.

ഏപ്രില്‍-29 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരപ്പ ആവുള്ളക്കോട് കാളിയാനം വീട്ടില്‍ ചന്ദ്രദാസ്(30), അമ്മാവന്റെ മകന്‍ അജിത്ത്(28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ആവുള്ളക്കോട്ടെ സോബിന്‍ ബെന്നി, ശ്രീജേഷ്, കുട്ടായി എന്ന ടോംസ് എന്നിവരുടെയും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്.

സോബിന്‍ ബെന്നി ചന്ദ്രദാസിന്റെ ഭാര്യക്ക് വാടസ് ആപ്പില്‍ സന്ദേശമയച്ചത് സംബന്ധിച്ച് നേരത്തെ നടന്ന പ്രശ്‌നങ്ങള്‍
പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

29 ന് രാത്രി 7 ന് ഇത് സംബന്ധിച്ച് വെള്ളരിക്കുണ്ട് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപംവെച്ച് അജിത്തും പ്രതികളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

പിന്നീട് പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് സോബിന്‍ ഇരുവരേയും മാലോം റോഡ് ജംഗ്ഷനിലേക്ക് രാത്രി എട്ട് മണിക്ക് വിളിച്ചുവരുത്ത് ഹെല്‍മെറ്റ്‌കൊണ്ടും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.