സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനാവില്ലെന്നത് തെറ്റായ പ്രചാരണം: എം.സുനില്‍കുമാര്‍.
തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ലെന്ന ധാരണ മാറിവരികയാണെന്നും, നിരവധി വനിതാസംരംഭകര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം.സുനില്‍കുമാര്‍.
തളിപ്പറമ്പില്‍ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിച്ച തളിപ്പറമ്പ് താലൂക്കിലെ വനിതാ സംരംഭകരുടെ കണ്‍വെന്‍ഷന്‍ ചിറവക്ക് ബാംബുഫ്രഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 ശതമാനം വനിതകളുള്ള യൂണിറ്റുകളെ സംസ്ഥാന സര്‍ക്കാര്‍ വനിതാ യൂണിറ്റുകളായിട്ടാണ് കണക്കാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വനിതകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന യൂണിറ്റുകള്‍ അടുത്ത ബന്ധുക്കളായ പുരുഷന്‍മാര്‍ നടത്തുന്ന പ്രവണതകളും കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ചെറുകിട-വന്‍കിയ വ്യവസായ മേഖലകളില്‍ വലിയ കുതിച്ചുചാട്ടം തന്നെ നടക്കുന്നുണ്ടെന്നും, നടത്താന്‍ പോകുന്ന വ്യവസായങ്ങളേക്കുറിച്ച് വ്യക്തമായ പഠനം നടത്തി രംഗത്തിറങ്ങിയാല്‍ വിജയം സുനിശ്ചിതമാണെന്നസുനിശ്ചിതമാണെന്ന്
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.അബ്ദുല്‍കരീം പറഞ്ഞു.
വനിതാ സംരംഭക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്.റഹ്മത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ടി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
സംരംഭകരായ ഷഫി, വിജയലക്ഷ്മി, സുനിത, ബാലാമണി എസ്.കുമാര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ജോ.സെക്രട്ടെറി എം.ഷബാന സ്വാഗതവും വൈസ് പ്രസിഡന്റ് ബീന പയ്യന്നൂര്‍ നന്ദിയും പറഞ്ഞു. നിരവധി വനിതാ സംരംഭകര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു.