എം.ഡി.എം.എയുമായി യുവാവ് ഏഴോത്ത് പിടിയിലായി.

പഴയങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പാറോല്‍ കാട്ടി വീട്ടില്‍ പി.കെ.അര്‍ഷാദിനെയാണ്(31) ഏഴോം പഞ്ചാരക്കുളത്തെ എ.കെ.ജി വായനശാലക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ വെച്ച് പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് ഉച്ചക്ക് 12.40നായിരുന്നു സംഭവം.

വാടകവീട്ടില്‍ ചിലര്‍ ബൈക്കില്‍വന്നു പോകുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്.

നേരത്തെ 2022 ജനുവരിയില്‍ തളിപ്പറമ്പ് പോലീസ് അര്‍ഷാദിനെ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു.

ഗ്രേഡ് എസ്.ഐ പി.അശോകന്‍, സീനിയര്‍ സി.പി.ഒമാരായ കെ.പി.മനോജ്, ടി.വി.ചന്ദ്രകുമാര്‍ എന്നിവരും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അര്‍ഷാദിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.