ആര്‍.എസ്.എസ്. 99-ാം പിറന്നാള്‍ ആഘോഷം-അമ്മാനപ്പാറയില്‍ നടന്നു.
പരിയാരം: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 99-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരിയാരം അമ്മനപ്പാറയില്‍ തളിപ്പറമ്പ് ഖണ്ഡ് പദസഞ്ചലനവും പൊതു പരിപാടിയും സംഘടിപ്പിച്ചു.
പദസഞ്ചലനം ചുടലയില്‍ നിന്ന് ആരംഭിച്ച് അമ്മാനപ്പാറയില്‍ സമാപിച്ചു.
പൊതുപരിപാടിയില്‍ ആസ്റ്റര്‍ മിംസ് ഐ.സി.യു ചീഫ് കണ്‍സള്‍ട്ടന്റ് റിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മാനനീയ പയ്യന്നൂര്‍ ജില്ലാ സംഘചാലക് കെ.പി.നാരായണന്‍, മാനനീയ ഖണ്ഡ് സംഘചാലക് പി.പി. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഉത്തര പ്രാന്ത പര്യാവരണ്‍ സംയോജക് ഇ.ടി.മുരളി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.
400 ലേറെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പങ്കെടുത്തു.