വ്യാപാരികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
തളിപ്പറമ്പ്: ലഹരി നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ലഹരിവിരുദ്ധ പ്രതി്ജ്ഞ നടത്തി.
യൂത്ത്‌വിങ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് എല്ലാ യൂണിറ്റുകളിലും പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ് യൂത്ത് വിംഗ് കമ്മിറ്റിയും മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തില്‍ നിന്നും ലഹരിയെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രതിഷേധ കൂട്ടായ്മയും ലഹരി വിരുദ്ധപ്രതിജ്ഞയും നടത്തി.
യൂത്ത് വിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബി. ഷിഹാബിന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് ട്രഷറര്‍ കെ.എസ്.റിയാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.
യൂത്ത് ജില്ലാ സെക്രട്ടറി കെ.ഷമീര്‍ സ്വാഗതവും കെ.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.