ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രത്തിന്റെ ആദരവ്.

തളിപ്പറമ്പ്: ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന് തളിപ്പറമ്പ് ഭഗവതിക്ഷേത്രം കമ്മറ്റിയുടെ ആദരവ്.

ഇന്നലെ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ഭഗവതിക്ഷേത്രം രക്ഷാധികാരി കെ.മോഹനന്‍ ഷാളണിയിച്ച് ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി.

തലക്കല്‍ രഘുനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കരിമ്പം.കെ.പി.രാജീവന്‍, ഗംഗാധരന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യങ്ങളും അടങ്ങിയ ശബരിമല സര്‍വ്വസ്വം എന്ന ഗ്രന്ഥം രചിക്കുകയും.

ആ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വേദ സാരാംശങ്ങളോടെ സാധാരണക്കാരിലേക്ക് അയ്യപ്പ മാഹാത്മ്യം എത്തിക്കുന്നതിനായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ മഹാസത്രം ചിട്ടയോടെ

തയ്യാറാക്കി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തതിനാണ് ആചാര്യന്‍ എം.ജി.വിനോദിന് യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിയായ ആചാര്യന്‍ എം.ജി. വിനോദ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ആദ്ധ്യാത്മിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

ശബരിമല സര്‍വ്വസ്വം എന്ന പുസ്തകത്തിന് പുറമെ തളിപ്പറമ്പിന്റെ ചരിത്രമായ പെരുഞ്ചെല്ലൂര്‍ പെരുമ, 226 ശരണംവിളികളും ശബരിമല വിശേഷങ്ങളും, സന്ധ്യാനാമവും ഭജനകളും എന്നീ പുസ്തകങ്ങളുടെയും രചയിതാവാണ്.