മൈക്ക് വേട്ട തുടരുന്നു-പരിയാരം പോലീസ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെയും ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെയും പേരില്‍ കേസെടുത്തു.
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കലാപരിപാടികള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നു.
പരിപാടി നടത്തിയതിന് ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെയും സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെയും മൈക്ക്ഓപ്പറേറ്റര്‍ മാരും ഉള്‍പ്പടെ 5 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കടന്നപ്പള്ളി കടക്കുംകടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രസിഡന്റ് എം.വി.നാരായണന്‍, സെക്രട്ടെറി കടന്നപ്പള്ളി നന്ദനത്തില്‍ ഇ.എന്‍.ഗിരീഷ്, മെക്ക് ഓപ്പറേറ്റര്‍ കിഴക്കേപ്പാടത്ത് വീട്ടില്‍ കെ.പി.മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. ക്ഷേത്രം ഉല്‍സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുന്നതിനിടെ അവിടെയെത്തി മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.
രാത്രി 11.20 ന് അറത്തില്‍ വി.എം.യു.പി
സ്‌ക്കൂളിലെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കലാപരിപാടി നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പോലീസ് മൈക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും സംഘാടകര്‍ പരിപാടി തുടരുകയായിരുന്നു.
സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് കുഞ്ഞിമംഗലത്തെ ചേണിച്ചേരി കിഴക്കേ വീട്ടില്‍ സി.കെ.തുളസി(53), മൈക്ക് ഓപ്പറേറ്റര്‍ മാട്ടൂല്‍ ചര്‍ച്ച് റോഡിലെ കെ.എം.ജുനൈദ്(29) എന്നിവരുടെ പേരിലാണ് കേസ്.
പരിയാരം എസ്.ഐ സി.പുരുഷോത്തമന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് കേസെടുത്തത്.