മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി

എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷതവഹിച്ചു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ. വിജയന്‍ മാസ്‌ററര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ ബി. സൈമണ്‍, പി.വിനോദ് മാസ്റ്റര്‍, സേവി മുടിക്കാനം എന്നിവര്‍ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡന്റ് പി.വി.ഗോപാലന്‍ സ്വാഗതവും പി.മണികണ്ഠന്‍ നന്ദിയും പറഞ്ഞു