നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു.
തൃക്കരിപ്പൂര്‍: നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു.
ഇന്നലെ വൈകുന്നേരം 4.15 ന് തൃക്കരിപ്പൂര്‍ ബസ്റ്റാന്റിന് സമീപത്താണ് സംഭവം.
മുഹമ്മദ് മടക്കരയുടെ കെ.എല്‍.60 എഫ്-5227 ഹീറോ പാഷന്‍പ്രോ ബൈക്കിനാണ് തീപിടിച്ചത്.
ബസ്റ്റാന്റിന് സമീപം ബൈക്ക് നിര്‍ത്തി മുഹമ്മദ് തൊട്ടടുത്ത കടയില്‍ കയറി സാധനങ്ങല്‍ വാങ്ങിയശേഷം വീണ്ടും ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത ഉടനെ ഹെഡ്ലൈറ്റ്
ഭാഗത്തുനിന്നും തീപിടിക്കുകയായിരുന്നു.
തീ കണ്ട മുഹമ്മദ് ഉടന്‍ ബൈക്ക് നിര്‍ത്തി താഴെ ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
തൃക്കരിപ്പൂരില്‍ നിന്നും അഗ്നിശമനസേന എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു.
വാഹനത്തിന്റെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു.
മഴയത്ത് ഓടിച്ചുവന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ വയറിംഗ് ഷോര്ട്ടായതായിരിക്കാം തീപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേന പറയുന്നു.
