ബോര്‍ഡ് നോക്കണം-നഗരസഭ പണിതരും-

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ നിന്നും മാറ്റി ഫുട്പാത്തിലും, റോഡ്

പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്രസ്തുത ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഇത്തരം

സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇതുമൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും

സ്ഥാപന ഉടമ മാത്രമായിരിക്കും ഉത്തരവാദി എന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.