പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.
മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ കെ.രമേശന്‍, ദേവസ്വം വൈസ് പ്രസിഡന്റ് പി.സുമേഷ്, സെക്രട്ടരി സി.നാരായണന്‍, കെ.പി.എസ് തളിപ്പറമ്പ് ശാഖാ പ്രസിഡന്റ് കെ.ലക്ഷമണന്‍, കെ.പി.എസ് വനിത വേദി സംസ്ഥാന ജോ: സെക്രട്ടരി ശ്യാമള ശശിധരന്‍,
താലൂക്ക് പ്രസിഡന്റ് എം.തങ്കമണി, ഉത്സവ കമ്മിറ്റി രക്ഷാധികാരി എം.കുമാരന്‍, വൈസ് ചെയര്‍മാന്‍മാരായ എം.ജനാര്‍ദ്ദനന്‍, വി.പുരുഷോത്തമന്‍, ജോ: കണ്‍വീനര്‍ പി.ഗംഗാധരന്‍, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ അഡ്വ: എം.വിനോദ് രാഘവന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ജന. സെക്രട്ടറി യു.ശശീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ എ.പി.വത്സരാജന്‍ നന്ദിയും പറഞ്ഞു.
ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയ്യതികളിലാണ് പൂക്കോത്ത് കൊട്ടാരത്തിന്റെ ഉപസ്ഥാനമായ മുണ്ട്യക്കാവില്‍ ഒറ്റക്കോല മഹോത്സവം നടക്കുക.