എം.യു.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം-തൊഴില്‍മേള സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: എം.യു.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍മേള തലശേരി ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി സരോജം ഉദ്ഘാടനം ചെയ്തു.

ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിജു, പ്രിന്‍സിപ്പാള്‍ വി. സജീവന്‍, എ.ദിനേശന്‍, എം.കെ.ഷമില്‍, വി.കെ.രവീന്ദ്രന്‍, കെ.കെ. റംലത്ത്, എ.പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.