നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് യോഗം ചേരാനാവാതെ കമ്മറ്റി പിരിച്ചുവിട്ടു.

നടുവില്‍: യോഗം പോലും ചേരാനാവാതെ നടുവില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. കെ-റെയില്‍ വിരുദ്ധസമരത്തെ കുറിച്ച്

ആലോചിക്കാന്‍ വിളിച്ച് ചേര്‍ത്ത നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗമാണ് ഭാരവാഹികളെപ്പോലും വിളിക്കാതെ

ചേരുന്നതിലെ അനൗചിത്യം ചുണ്ടിക്കാണിച്ച് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിച്ച് വിടേണ്ടി വന്നത്.

നടുവില്‍ പഞ്ചായത്ത് ഭരണം തിരികെ കൊണ്ടുവരാന്‍ എന്ന പേരില്‍ സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രിസിഡന്റായ ബേബി

ഓടംപള്ളിയെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ എതിര്‍പ്പിനെ മറികടന്ന് ഏകപക്ഷിയമായി തിരികെ എടുത്ത ഡി.സിസിയുടെ

പക്ഷപാതപരമായ നിലപാടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതോടെ സംഘടനാപരമായി ശക്തമായിരുന്ന നടുവില്‍

മണ്ഡലത്തിലെ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം പഞ്ചായത്ത് ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി ഇല്ല എന്ന

അവസ്ഥയിലെത്തിയിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിജു ഓരത്തേല്‍ പറഞ്ഞു.