പത്മരാജന്റെ നക്ഷത്രങ്ങളേ കാവല്‍-@45.

പത്മരാജന്റെ പ്രശസ്ത നോവല്‍ നക്ഷത്രങ്ങളേ കാവല്‍ 1978 ല്‍ സുപ്രിയായുടെ ബാനറില്‍ ഹരി പോത്തന്‍ ചലച്ചിത്രമാക്കി. കെ.എസ്.സേതുമാധവനാണ് സംവിധായകന്‍. എം.ജി.സോമന്‍, ജയഭാരതി, അടൂര്‍ഭാസി, നന്ദിതാബോസ്, ബഹദൂര്‍, ശങ്കരാടി, ശുഭ, സുകുമാരി, കെ.പി.എ.സി സണ്ണി, ടി.പി.മാധവന്‍, കോട്ടയം ശാന്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

പത്മരാജന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. രാമചന്ദ്രബാബു ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എസ്.കൊന്നനാട്ടാണ് കലാ സംവിധായകന്‍. പരസ്യം കുര്യന്‍ വര്‍ണശാല. എവര്‍ഷൈന്‍ ഫിലിംസാണ് സിനിമ വിതരണം ചെയ്തത്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ജി.ദേവരാജന്‍.

ഗാനങ്ങള്‍-
1-ഇലകൊഴിഞ്ഞ തരുനിരകള്‍-ജയചന്ദ്രന്‍, മാധുരി.
2-കാശിത്തുമ്പേ-വാണിജയറാം.
3-നക്ഷത്രങ്ങളേ കാവല്‍ നില്‍ക്കു-യേശുദാസ്.