നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.
തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്.
ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു.
ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ പൂന്തുരുത്തി തോടിന് സമീപത്താണ് നടക്കുന്നതെങ്കില്‍
ടിടികെ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തന്നെ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
വിവിധ ദിവസങ്ങളില്‍ ആധ്യാത്മിക പ്രഭാഷണം, സംഗീത കച്ചേരി, നൃത്ത-നൃത്യങ്ങള്‍ എന്നിവ നടത്താനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ കെ.രാജീവന്‍, പി.ഗോപിനാഥന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ എം.നാരായണന്‍, വി.എം.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: കെ.വി.ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), ടി.വി.അശോകന്‍, രമേശന്‍ ചാലില്‍ (വൈസ് പ്രസിഡന്റ്മാര്‍), കെ.ചന്ദ്രഭാനു (സെക്രട്ടറി), കെ.എം.വത്സരാജ്, സി.വി.അനിത (ജോയിന്റ് സെക്രട്ടറിമാര്‍), എം.നാരായണന്‍ (ട്രഷറര്‍).
ഇ.വേണുഗോപാല്‍ പ്രസിഡന്റും എ.അശോക്കുമാര്‍ സെക്രട്ടെറിയുമായാണ് ശ്രീകൃഷ്ണസേവാസമിതി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 47 വര്‍ഷമായി തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
തൃച്ചംബരം ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ടി.ടി.കെ.ദേവസ്വം നവരാത്രി ആഘോഷത്തിനായി പ്രത്യേകം കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.