എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ഡോ.ബി.ഇക്ബാലിന്.
തളിപ്പറമ്പ്: ഈ വര്‍ഷത്തെ എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ജനകീയാരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ബി.ഇഖ്ബാലിന്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍.സി.ശേഖറിന്റെ സ്മരണാര്‍ത്ഥം എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്നതാണ് പുരസ്‌ക്കാരം.
17-ാമത്തെ പുരസ്‌ക്കാരമാണ് ഇന്ന് ബക്കളം എ.കെ.ജി മന്ദിരത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും സി.പി.എം സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്‍ന്‍ മാസ്റ്റര്‍ എം.എല്‍.എ പ്രഖ്യാപിച്ചത്.
ഡോ.വി.പി.പി.മുസ്തഫ കണ്‍വീനറും എന്‍.സി .ശേഖറിന്റെ മകന്‍ ഇടയത്ത് രവി മാനേജിംഗ് ട്രസ്റ്റിയുമായ കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
എന്‍.സി.ശേഖറിന്റെ 37-ാമത് ചരമവാര്‍ഷിക ദിനമായ ഡിസംബര്‍-3 ന് മയ്യിലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഡോ.ബി.ഇക്ബാലിന് പുരസ്‌ക്കാരം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇടയത്ത് രവി, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവരും സംബന്ധിച്ചു.