തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു.

നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഇന്നലെ രാത്രിയിലാണ് ഇവ സ്ഥാപിച്ചത്.

ഇരിപ്പിടം ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍, നഗരസഭ എന്‍ജിനീയര്‍ വിമല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബസ്റ്റാന്റ് ഉദ്ഘാടനവേളയില്‍ സ്ഥാപിച്ച
ഇരിപ്പിടങ്ങള്‍ മുഴുവനും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു.

വയോധികരും സ്ത്രീകളും ബസ്റ്റാന്റില്‍ ഇരിക്കാനിടമില്ലാതെ ദുരിതമനുഭവിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.