കല്‍കൊ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഒന്‍പതിന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-

തളിപ്പറമ്പ്: കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണസംഘം(കല്‍കൊ)നവീകരിച്ച ഓഫീസ് ഉദ്ഘാടനം 9 ന്.

ഒന്‍പതിന് വ്യാഴാഴ്ച്ച രാവിലെ ഒന്‍പതിന് ധര്‍മ്മശാലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.ഒ.ഗംഗാധരന്‍, കെ.സന്തോഷ്, ടി.ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

കല്‍കൊ പ്രസിഡന്റ് സി.അശോക്കുമാര്‍ സ്വാഗതവും സെക്രട്ടറി എ.ഇ.ജിനേഷ്‌കുമാര്‍ നന്ദിയും പറയും.

വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കല്‍കൊ ഹോട്ടല്‍ വ്യവസായ രംഗത്തേക്കും ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്കും കടന്ന് വിജയം കൈവരിച്ചിരിക്കയാണ്.