തുച്ഛമായ ഓണറേറിയത്തില്‍ നിന്നും കൈക്കൂലിവേണം–കൃഷി ഓഫീസര്‍ കൈക്കൂലിരാജാ വിജിലന്‍സ് പിടിയില്‍-

കാസര്‍ഗോഡ്: റിസേഴ്‌സ് പേഴ്‌സന്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ കാസര്‍ഗോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം കുമ്പളം കന്നിക്കാട്ട് ഹൈസില്‍ തോമസിന്റെ മകന്‍ പി.ടി.അജിയാണ്(45)പിടിയിലായത്.

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സംയുക്തമായി കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്. സുഭിക്ഷം സുരക്ഷിതം എന്ന പദ്ധതി. ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഘട്ടം ഘട്ടമായി കേരളത്തില്‍ 84,000 ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബ്ലോക്ക് തലത്തില്‍ ഒരു ക്ലസ്റ്ററിന് 500 ഹെക്ടര്‍ വീതം ആകെ 168 കസ്റ്ററുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബ്ലോക്ക് തലത്തില്‍ 50 ഹെക്ടര്‍ വീതമുള്ള 10 മൈക്രോ ക്ലസ്റ്ററുകള്‍ ചേര്‍ന്നതാണ് ഒരു ക്ലസ്റ്റര്‍ (500 ഹെക്ടര്‍). ഇതിന്റെ നടത്തിപ്പിനായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചെയര്‍മാനും, കൃഷി ഓഫീസര്‍മാര്‍ മെമ്പറും, കര്‍ഷക പ്രതിനിധിയായ 4 ഹെപവര്‍ കമ്മിറ്റി അംഗങ്ങളും 4 സീനിയര്‍ ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണും ചേര്‍ന്നതാണ് ഹൈപവര്‍ കമ്മിറ്റി.

കര്‍ഷക പ്രതിനിധികളെ കോഓര്‍ഡിനേറ്റര്‍, സീനിയര്‍ ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍(SLR) ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ (LP) കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ (CRP) എന്നിങ്ങനെ തെരഞ്ഞെടുക്കുന്നു. ഇവര്‍ക്ക് യഥാക്രമം 9000/, 7000/, 5000, 3000/ രൂപ വീതം ഓണറേറിയം നല്‍കുന്നു.

ജൈവകൃഷിയെക്കുറിച്ച് ക്ലസ്റ്ററിലെ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും സ്വന്തം കൃഷിയിടത്തില്‍ മാതൃക കൃഷി ചെയ്യലുമാണ് ഇവരുടെ പ്രധാന ഡ്യൂട്ടി.

ഇങ്ങനെ ഇവര്‍ക്ക് കിട്ടുന്ന ഓണറേറിയത്തില്‍ നിന്ന് ചെങ്കള കൃഷി ഓഫീസര്‍ കൈക്കൂലി പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു.

ഇപ്പോള്‍ രണ്ട് മാസത്തെ തുകയാണ് ബാങ്കില്‍ വന്നത്. അതില്‍ ഒരു മാസത്തെ തുക കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടു.

SLRP ആയ എം.ഗോപിനാഥന്‍, അഞ്ചാംപര പാടി, എടനീര്‍ പി.ഒ, കാസറഗോഡ് എന്നയാളോടാണ് കൃഷി ഓഫീസായ കണ്ണിക്കാട്ട് ഹൗസ്, കുമ്പളം, പണം ആവശ്യപ്പെട്ടത്.

ഇന്ന് പണം നല്‍കുമ്പോള്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാലും സംഘവുമാണ് ഇയാളെ കയ്യോടെ പിടികൂടിയത്.

സംഘത്തില്‍ കോഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.സുരേഷ്, ഓഡിറ്റ് ഓഫീസര്‍ എം.പി.സുധീഷ്., പോലീസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ മാരായ പി.പി.മധു, ശശിധരന്‍ പിള്ള,

കെ.രമേശന്‍, എ.എസ്.ഐ മാരായ പി.വി.സതീശന്‍, ശ്രീ.സുഭാഷ് ചന്ദ്രന്‍.വി.ടി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ്ര്രപിയ കെ.നായര്‍,കെ.വി.സുരേശന്‍, എം.സതീശന്‍,

പി.കെ.ദിലീപ് കുമാര്‍, പി.കെ.രഞ്ജിത്ത്കുമാര്‍, എന്‍.മനോജ്, വി.രാജീവന്‍, പി.വി.സന്തോഷ്. പി.പ്രദീപ്, പി.വി.സുധിഷ്

കെ.വി.ജയന്‍, കെ.പി.ഷീബ, എ.എസ്.ഐ  കെ.വി.ശ്രീനിവാസന്‍, എസ്.സി.പി. ടി.കൃഷ്ണന്‍, സി.പി.ഒ ഡ്രൈവര്‍ എ.വി.രതീഷ് എന്നിവരും ഉണ്ടായിരുന്നു