ഫണ്ട് വന്നു-ജീവനക്കാരുടെ കയ്യിലെത്തിയില്ല-എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.
പരിയാരം: ഫണ്ട് അനുവദിച്ചിട്ടും ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തി.
പി.ഐ.ശ്രീധരന്‍, ഒ.വി.സീന, യു.കെ.മനോഹരന്‍, കെ.വി.ദിലീപ്കുമാര്‍, എം.കെ.സജിത് കുമാര്‍, ഉഷ ഗോപാല്‍, ടി.വി.ഷാജ, എ.എന്‍ ജയശ്രീ, പി.വി.രാമചന്ദ്രന്‍,
ടി.പി. ഉണ്ണികൃഷ്ണന്‍, പി.വി.ടി.പ്രദീപന്‍, രംഗനാഥന്‍, രാജി രഘുനാഥ്, മോളി ജോണ്‍, കെ.വി.പ്രേമാനന്ദ്, ടി. രാജന്‍, പി.വി.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
