സിപിഎമ്മില്‍ നടക്കുന്നത് അഴിമതി കൊട്ടേഷന്‍ നേതാക്കള്‍ തമ്മിലുള്ള പോര്: അഡ്വ. എം ലിജു.

 

എന്‍.ജി.ഒ അസോസിയേഷന്‍-കെ.വി.മഹേഷ് പ്രസിഡന്റ്, വി.സത്യന്‍ സെക്രട്ടെറി.

കണ്ണൂര്‍:സി.പി.എമ്മില്‍ നടക്കുന്നത് അഴിമതിക്കാരനായ ജയരാജനും കൊട്ടേഷന്‍ നേതാവായ ജയരാജനും തമ്മിലുള്ള യുദ്ധമാണ് എന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു.

ഇവര്‍ക്കെതിരെ ഇവരുടെ അനുയായികള്‍ തന്നെ പരസ്പരം നേതൃത്വത്തിന് പരാതി നല്‍കുകയാണ്.

കേരളത്തിലെ സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്ന ജീര്‍ണതയാണ് ഇത് കാണിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ച് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സോളാര്‍ കേസ്.

ഉമ്മന്‍ചാണ്ടി കുറ്റവി മുക്തനാണെന്ന് സിബിഐ പറയുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് രണ്ടരക്കോടി രൂപയാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഇരകള്‍ക്ക് വീട് വാടക നല്‍കാന്‍ ഒരു കോടി രൂപ ചെലവഴിക്കാന്‍ ഖജനാവില്‍ പണമില്ല എന്ന് പറയുന്ന സര്‍ക്കാരാണ് ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നത്.

കേരളം ശ്രീലങ്കയെക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കേരളത്തില്‍ ശമ്പളം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ശരത് ലാല്‍ കൃപേഷ് ശുഹൈബ് വധക്കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ അന്വേഷണം വരാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കാനും പി ജയരാജന് കാര്‍ വാങ്ങുന്നതിനും ക്ലിഫ് ഹൌസില്‍ കാലിതൊഴുത്തും ലിഫ്റ്റും നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു.

കെ എസ് ആര്‍ ടി സി നേരാം വണ്ണം നടത്താന്‍ കഴിയാത്തവരാണ് കെ റെയില്‍ കൊണ്ടുവരാന്‍ പോകുന്നത്.

പിന്‍വാതില്‍ നിയമനം അരങ്ങ് തകര്‍ക്കുകയാണ്. സര്‍വ്വ കലാശാല വിസിയുടേത് ഉള്‍പ്പെടെ പിന്‍വാതില്‍ നിയമനങ്ങളാണ്.

രണ്ടര ലക്ഷത്തിലധികം പിന്‍വാതില്‍ നിയമങ്ങള്‍ ആണ് കഴിഞ്ഞ ആറര വര്‍ഷം കാലം കൊണ്ട് നടത്തിയത്.

കേരളത്തില്‍ വളര്‍ന്നു വരുന്ന മയക്കുമരുന്ന് മാഫിയക്ക് പിന്നിലും സിപിഎമ്മിന്റെ പങ്ക് തള്ളിക്കളയാന്‍ ആവില്ല.

ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കള്‍ ലഹരി ഉപയോഗിച്ച് നടുറോഡില്‍ നഗ്‌ന നൃത്തം ചെയ്യുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്.

കേരളത്തിലെ പല സിപിഎം നേതാക്കളുടെയും സാമ്പത്തിക സ്രോതസ്സിന് പിന്നിലും മയക്കുമരുന്ന് മാഫിയകളാണ് എന്ന സംശയം കേരളീയ സമൂഹത്തില്‍ ഉണ്ട്.

കേരള എന്‍ജിഒ അസോസിയേഷന്‍ 48 ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ് അദ്ധ്യക്ഷത വഹിച്ചു.

യുത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി.

മഹിളാ കോണ്‍ഗ്‌സ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ എസ് എസ് പി എ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ജോ.സെക്രട്ടറി കെ.ശ്രീകാന്ത് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.വി.മഹേഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ എ.എം.ജാഫര്‍ഖാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ നാരായണന്‍ കുട്ടി മനിയേരി, കെ.വി.അബ്ദുള്‍റഷീദ്, എ.ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് ഇരിവേരി, എ.അനില്‍ കുമാര്‍,

പി.നന്ദകുമാര്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ഉഷാകുമാരി, എം.വി.മനോഹരന്‍, വി.സത്യന്‍, പി.സി.സാബു, ജെന്നിഫര്‍ വര്‍ഗ്ഗീസ്, ടി.പി.ശ്രീനിവാസന്‍, അഷ്‌റഫ് മമ്പറം, കെ.അസീംബു, പി.വി.വിനോദ്, നജ്മ എന്നിവര്‍ സംസാരിച്ചു.

സംഘടനാ ചര്‍ച്ച അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന പ്രസംഗിച്ചു.

ജില്ലാ വനിതാ ഫാറം കണ്‍വീനര്‍ എ.കല്‍പ്പന, ജില്ലാ വൈസ് പ്രസിഡന്റ് ടി.നാരായണന്‍, എം.ജി.സുഭാഷ് കെ.സുനില്‍കുമാര്‍, എന്‍.കെ.രത്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനവും യാത്രയയപ്പ് യോഗവും കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്‍.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കളായ കെ.കെ.രാജേഷ്, യു.കെ.ബാലചന്ദ്രന്‍, എ.കെ.പ്രകാശന്‍, എ.എന്‍.രാജേഷ്, ടി.വി.ഫെമി, വി.പി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി കെ.പി.വിനോദന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.വി.രാമചന്ദ്രന്‍, വി.നാരായണന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി,

പരിയാരം മെഡിക്കല്‍ കോളേജിലെ അസോസിയേഷന്‍ അംഗം രാജി.ആര്‍.നാഥിന്റെ മകളും മഹാരാഷ്ട്രയില്‍വെച്ചു നടന്ന ദേശീയ സീനിയര്‍ വനിതാ ഖൊഖൊ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേ ണ്ടി ജേഴ്‌സിയണിഞ്ഞ നന്ദിത.ആ.നാഥിനെ അനുമോദിച്ചു.

കെ.അബ്ദുള്‍ കരീം സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി
കെ.വി.മഹേഷ് (പ്രസിഡന്റ്), ഇ പി അബ്ദുള്ള, പി.വി.വിനോദ്, ടി.നാരായണന്‍, കെ.ശ്രീകാന്ത്(വൈസ് പ്രസിഡന്റുമാര്‍),
വി.സത്യന്‍ (സെക്രട്ടറി), സി.നജ്മ, എന്‍.കെ.രത്‌നേഷ്, പി.വി.പ്രദീപന്‍, എം.എന്‍.ലക്ഷ്മണന്‍ (ജോ. സെക്രട്ടറിമാര്‍), വി.ആര്‍.സുധീര്‍ (ട്രഷറര്‍),
വനിത ഫോറം കണ്‍വീനര്‍ കെ ജയശ്രീ, ജോ. കണ്‍വീനര്‍മാര്‍ ശാലിനി, മെറിന്‍ സെലീന എന്നിവരെ തെരഞ്ഞെടുത്തു.