പനങ്ങാട്ടൂരിലെ കൊളത്തുവയല്‍ ചെമ്മരത്തി (89)നിര്യാതയായി

പനങ്ങാട്ടൂര്‍: പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി(89) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(9-09-2024) തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍.

മക്കള്‍: മാധവി, പ്രേമരാജന്‍( റിട്ടയേഡ് സീനിയര്‍ സൂപ്രണ്ട്-പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി, വിമലകുമാരി, സുജാത, സന്തോഷ് കുമാര്‍ (സൗദി).

മരുമക്കള്‍: സി.വി.ഗംഗാധരന്‍ (പനങ്ങാട്ടൂര്‍ ). പി.ശശീന്ദ്രന്‍ ( പുളിയോട്ട് ), എം.രതീദേവി(അധ്യാപിക, ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയങ്ങാടി), എ.അമ്പിളി(സൗദി), പരേതരായ കെ.വി.കോരന്‍ (കൊട്ടില) കെ.സി.ചന്ദ്രശേഖരന്‍ ( കുപ്പം പടവില്‍).

സഹോദരങ്ങള്‍: കെ.നാരായണന്‍ (പരിയാരം-റിട്ട: കെഎസ്ഇബി), കെ.ദാമോദരന്‍(അരിയില്‍), കെ.ഗോവിന്ദന്‍ (അരിയില്‍), കെ.സുരേന്ദ്രന്‍ (അരിയില്‍), കെ.മാധവി (പരിയാരം).