എം.ഡി.എം.എ വീരന്‍ പിടിയില്‍-
മുഴക്കുന്ന്: മുഴക്കുന്നില്‍ പോലീസിന്റെ വന്‍ ലഹരി വേട്ട, യുവാവ് അറസ്റ്റില്‍.
പേരാവൂര്‍ തുണ്ടിയിലെ പുതിയേടത്ത് വീട്ടില്‍ ശരത്ത് ആണ് പിടിയിലായത്.
ഓണം അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയിലേക്ക് ലഹരി കടത്തുന്ന ആളുകളെ പിടികൂടാനായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്
മേധാവിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന NDPS സ്‌പെഷ്യല്‍ ഡ്രൈവിനിടയിലാണ് മുഴക്കുന്ന് ഹാജിറോഡില്‍ വെച്ച് പിടികൂടിയത്.
വാഹന പരിശോധന നടത്തി വരവേ മുഴക്കുന്ന് എസ്.ഐ ഷിബി എസ് പോള്‍, സീനിയര്‍ സി.പി.ഒ വിനോദ്, ഡ്രൈവര്‍ സി.പി.ഒ
സന്തോഷ്, ജില്ലാ DANSAF സ്‌ക്വാഡ് അംഗങ്ങളുംചേര്‍ന്നാണ് ഇന്നലെ രാത്രി മുഴക്കുന്ന് ഹാജിറോഡില്‍ വെച്ച് 4.5 ഗ്രാം സഹിതം ഇയാളെ പിടികൂടിയത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 78 ആ 6215 മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തു.
ഒരു മാസത്തോളമായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇരിട്ടി-കൂട്ടുപുഴ മേഖലയിലും, ജില്ലയിലെ മുഴുവന്‍ അതിര്‍ത്തി മേഖലയിലും പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.