എല്ലാം ഒറ്റക്ക് തന്നെ- ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ.
തളിപ്പറമ്പ്: ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ.
തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവാണ് സി ബാലകൃഷ്ണന്‍ യാദവ് എക്‌സിം (ഒ.പി.സി പ്രൈവറ്റ് ലിമിറ്റഡ് (ഒ.പി.സി. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇനത്തിലാണ് പെടുന്നതെങ്കിലും
പ്രവര്‍ത്തനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്) എന്ന പേരില്‍ തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം പുതിയ കമ്പനി ആരംഭിച്ചത്.
ഏക ഡയറക്ടര്‍ സി ബാലകൃഷ്ണന്‍ യാദവ് തന്നെ ഇന്ന് രാവിലെ 10 മണിക്ക് നിലവിളക്ക് കൊളുത്തി കമ്പനി ഉദ്ഘാടനം ചെയ്തു.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നിയമങ്ങള്‍ തന്നെയുള്ള വണ്‍ പേഴ്‌സന്‍ കമ്പനി 2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമം മൂലമാണ് നിലവില്‍ വന്നത്.
ആ നിയമ പ്രകാരം 2022 മാര്‍ച്ച് 28 നാണ് കമ്പനി രൂപികരിച്ചത്. കമ്പനി അഫയേഴ്‌സ് വകുപ്പിന്റെ അംഗീകാരവും ലഭിച്ചു.
തുടര്‍ന്ന് ജി.എസ്.ടി റജിസ്‌ററര്‍ ചെയ്തു. കമ്പനിക്ക് IEC EXPORT IMPORT ലൈസന്‍സും ലഭിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങി.
പാന്‍, ടാന്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എന്നിവയും ലഭിച്ചു. APEDA റജിസ്േ്രടഷനും എടുത്തിട്ടുണ്ട്.
തളിപ്പറമ്പ് മുനിസിപ്പാലിറ്റില്‍ നിന്നും ട്രേഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇനി എക്‌സ്‌പ്പോര്‍ട്ട് പ്രൊമോഷന്‍ കൗന്‍സില്‍ Rcmc കമ്പനിക്ക് ലഭിക്കാനുണ്ട്.
Icegate റജിസ്‌റ്റ്രേഷനും കമ്പനിക്ക് ലഭിക്കാനുണ്ട്. വൈബ്‌സൈറ്റും ഉടന്‍ ആരംഭിക്കും.
2020 ലെ തളിപ്പറമ്പ് നഗരസഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മല്‍സരിച്ച ഇദ്ദേഹം
ഏകനായിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും നടത്തിയത്. അഖിലകേരള യാദവസഭയുടെ സംസ്ഥാന നേതാക്കളില്‍ ഒരാളാണ്.