നാരായണന്‍കുട്ടി തുങ്ങിമരിച്ച നിലയില്‍
തളിപ്പറമ്പ്: പെയിന്റിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കടമ്പേരിയിലെ കോരഞ്ചിറത്ത് വീട്ടില്‍ നാരായണന്‍കുട്ടി(47)നെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാത്തുക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്.
കുടംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യ: രേഷ്മ(നാറാത്ത്).
മക്കള്‍: ഗോപിക, ദേവിക.
സഹോദരങ്ങള്‍: ചാത്തുക്കുട്ടി(കടമ്പേരി), യശോദ(പയ്യാവൂര്‍), രമണി(ചുഴലി), വിജയം(തിരുവട്ടൂര്‍), പ്രകാശന്‍(കടമ്പേരി), മഞ്ജുള(അരോളി).
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും.