ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു.

 

കണ്ണപുരം: ബൈക്കും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏവോടെയാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്.

അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കര്‍ണാടകയിലെ മാലിക്ദ്ദീന്‍, മുഹമ്മദ് ഷംസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേസിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കണ്ണപുരം എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

കെ.എല്‍-59-ബി 8308 നമ്പര്‍ സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മോറാഴ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.