താമരശേരി സ്വദേശി തളിപ്പറമ്പില്‍ മരിച്ചു.
തളിപ്പറമ്പ്: താമരശേരി പുതുപ്പാടി സ്വദേശി തളിപ്പറമ്പില്‍ മരണപ്പെട്ടു.
പുതുപ്പാടി പഞ്ചായത്ത് മലപുറം 22-ാംമൈലിലെ മുന്‍ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ് പരേതനായ കെട്ടിന്റെ അകായില്‍ സൈതലവിയുടെ മകന്‍ അമ്പലപ്പടി നവാസ്(42) ആണ് മരിച്ചത്.
ഇന്നലെ രാത്രി താമസ സ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട നവാസിനെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
കഴിഞ്ഞ മൂന്നാഴ്ച്ചയായി ടൈല്‍സ് ജോലിക്കെത്തിയ നവാസ് സുഹൃത്തുക്കളോടൊപ്പം സയ്യിദ്‌നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
മുന്‍ സീഡ്ഫാം തൊഴിലാളി പാത്തുമേയിയാണ് മാതാവ്.
ഭാര്യ:നസീറ.
മക്കള്‍: നാജിദ്, നസ്മിന.
മരുമകന്‍: റാഷിദ്(വെളിമണ്ണ).
സഹോദരങ്ങള്‍: മുഹമ്മദ്‌കോയ, റഷീദ്(മീന്‍), ജലീല്‍, ആിശക്കുട്ടി, മൈമൂന.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.