ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങി: ആലക്കോട് സ്വദേശിക്ക് 3 ലക്ഷം നഷ്ടപ്പെട്ടു.

ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു.

കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്.

ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ ഡേവിഡ് ബോള്‍, മിറ മാള്‍വിയ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ അയച്ചുനല്‍കിയ ഓണ്‍ലൈന്‍ ട്രേഡ് പ്ലാറ്റ്‌ഫോം ലിങ്കില്‍ പ്രവേശിച്ച് ആലക്കോട് എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഇവരുെട ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ടിേലക്ക് ഏപ്രില്‍ 8 ന് 50,000 രൂപ അയച്ചുകൊടുത്തു.

പിന്നീട് ഏപ്രില്‍ 15 ന് ഇവരുടെ രത്‌നാകര്‍ ബേങ്കിലെ അക്കൗണ്ടിേലക്ക് 2,50,000 രൂപ ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി.

എന്നാല്‍ പിന്നീട് ഇവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സംശയം തോന്നി അടച്ച തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പണമോ ലാഭമോ ലഭിച്ചില്ല.

കൂടാതെ ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്പോമില്‍ നിന്നും വാടസ്ആപ്പ് ഗ്രൂപ്പില്‍ നിന്നും റോയി ജോസഫിനെ പുറത്താക്കുകയും ചെയ്തു.

വഞ്ചിക്കപ്പെട്ടതായി മനസിലായതിന തുടര്‍ന്നാണ് പോലീസില്‍# പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.