ശ്യാമ ശാസ്ത്രിയെ സ്മരിച്ച് ഭൈരവി രാഗത്തില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാലാമത്തെ കച്ചേരിയില്‍ കര്‍ണ്ണാടക സംഗീതത്തിലെത്രിമൂര്‍ത്തികളില്‍മുതിര്‍ന്ന സംഗീതജ്ഞന്‍ ശ്യാമശാസ്ത്രിയെ അനുസ്മരിച്ചു കൊണ്ട് കച്ചേരി നടന്നു.

ശ്യാമ ശാസ്ത്രി ഭൈരവി രാഗത്തില്‍ രചിച്ച പ്രശ്സ്തമായ അംബ കാമാഷി എന്ന സ്വരജതി പ്രശസ്ത സംഗീതജ്ഞന്‍ സംഗീത കലാനിധി നെയ്വേലി സന്താനഗോപാലന്റെ ശിഷ്യന്‍ ജയകൃഷ്ണന്‍ ഉണ്ണി ഈ രാഗത്തില്‍ രാഗാലാപനം, താനം, സ്വരജതി, നിരവല്‍, സ്വരവിസ്താരം എന്നിവ ഉള്‍പ്പെടുത്തി രണ്ടര മണിക്കൂറോളം ആലപിച്ചു.

വയലിനില്‍ ആദര്‍ശ് അജയ് കുമാറും, മൃദംഗത്തില്‍ നൊച്ചൂര്‍ നാഗരാജും പിന്തുണയേകി. വിജയ് നീലകണ്ഠന്‍ സംസാരിച്ചു. കോഴിക്കോട്, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള സംഗീതാസ്വാദകരും എത്തിയിരുന്നു.